Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീഡ് ഗവേര്‍ണര്‍ സ്ഥാപിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ ബസ്, ലോറി തുടങ്ങിയ വാഹനങ്ങളില്‍ സെപ്റ്റംബര്‍ 30ന് മുമ്പ് സ്പീഡ് ഗവേര്‍ണര്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

2002ല്‍ കേരള ഹൈക്കോടതിയും ഈ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവു നടപ്പാക്കിയില്ല. സ്വകാര്യ ബസുടമകളുടെ സംഘടന ഹൈക്കോടതിവിധിക്കെതിരെ സുപീം കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി വിധി നടപ്പാക്കാത്തതിനാല്‍ കേരള സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി വന്നപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ രണ്ടു ഹര്‍ജികളും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ മൂന്നംഗ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് സെപ്റ്റംബര്‍ 30ന് മുമ്പ് സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി അനുവാദം നല്‍കി.

സ്പീഡ് ഗവേര്‍ണര്‍ സ്ഥാപിക്കുകയാണെങ്കില്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ടി വരുമെന്നും ആവശ്യാനുസരണം സ്പീഡ് ഗവേര്‍ണര്‍ ലഭ്യമല്ലെന്നുമുള്ള ബസുടമകളുടെ വാദം സുപ്രീംകോടതി തള്ളി.

ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായും സുപ്രീംകോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+