കാഞ്ചി: വിജയേന്ദ്ര സരസ്വതിക്ക് ജാമ്യം
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതിക്ക് മദ്രാസ് ഹൈക്കോടതി ജാമ്യമനുവദിച്ചു.
ജാമ്യത്തുകയായി 50,000രൂപ കെട്ടിവയ്ക്കാനും പാസ്പോര്‍ട്ട് കോടതിക്കു മുന്‍പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചെന്നൈ വിട്ടുപോടരുതെന്നും എല്ലാ ഞായറാഴ്ചയും പൊലീസ് സ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും ജാമ്യമനുവദിച്ച ജസ്റിസ് എം തനികാചലം ഉത്തരവിട്ടിട്ടുണ്ട്.
ജനുവരി 27ന് ചെങ്കല്‍പേട്ടിലെ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഫെബ്രവരി ഒന്നിനാണ് വിജയേന്ദ്ര ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.












Click it and Unblock the Notifications