കാഞ്ചി: കുറ്റപത്രം ഇന്നു നല്‍കും
കാഞ്ചീപുരം: കാഞ്ചി ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയുമുള്‍പ്പെടെ ശങ്കരരാമന്‍ വധക്കേസിലുള്‍പ്പെട്ട എല്ലാവര്‍ക്കും ഫെബ്രവരി 10 വ്യാഴാഴ്ച കുറ്റപത്രം നല്‍കും.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കാഞ്ചീപുരം കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്.
കേസില്‍ 24 പ്രതികളാണുള്ളത്. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്ന കുറ്റപത്രത്തില്‍ രണ്ടായിരത്തോളം പേജുകളുണ്ട്. 370 സാക്ഷികളേയും 712 രേഖകളെയും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications