കാഞ്ചി: കുറ്റപത്രം നല്‍കിയില്ല
കാഞ്ചീപുരം: പകര്‍പ്പുകള്‍ പൂര്‍ണമായും തയ്യാറാകാത്തതിനാല്‍ ശങ്കരരാമന്‍ വധക്കേസിലുള്‍പ്പെട്ടവര്‍ക്ക് ഫെബ്രവരി 10 വ്യാഴാഴ്ച കുറ്റപത്രം നല്‍കിയില്ല. ഫെബ്രവരി 24നു കുറ്റപത്രം നല്‍കിയേക്കുമെന്നാണ് അറിയുന്നത്.
സമന്‍സ് ലഭിച്ചതനുസരിച്ച് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായെങ്കിലും ഈ കേസ് ഫെബ്രവരി 24ലേക്കു മാറ്റിയതായി ജസ്റിസ് സി. ഉത്തമരാജന്‍ അറിയിക്കുകയായിരുന്നു. രവി സുബ്രഹ്മണ്യമൊഴികെ കേസിലുള്‍പ്പെട്ട മറ്റ് 24 പേരും കുറ്റപത്രം കൈപ്പറ്റാന്‍ കോടതിയിലെത്തിയിരുന്നു. കേസില്‍ മാപ്പുസാക്ഷിയായി മാറിയതു മൂലം രവി സുബ്രഹ്മണ്യത്തിന് സമന്‍സ് അയച്ചിരുന്നില്ല.
ശങ്കരരാമന്‍ വധക്കേസില്‍ നവംബര്‍ 11ന് അറസ്റിലായ ശേഷം ആദ്യമായാണ് ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും ഒരുമിച്ചു വരുന്നത്.












Click it and Unblock the Notifications