കേരളത്തില്‍ ആണവനിലയം സ്ഥാപിക്കില്ല : മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കാന്‍ പദ്ധതിയില്ലെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന വൈദ്യുത ബോര്‍ഡിന്റെ കടം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
2001ല്‍ വൈദ്യുത ബോര്‍ഡിന്റെ കടം 5000 കോടിയിലധികമായിരുന്നു. അതിപ്പോള്‍ 4500 കോടി ആയി കുറഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ബോര്‍ഡ് ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ.
ദക്ഷിണേന്ത്യയിലെ വിവിധ പദ്ധതികളില്‍ നിന്ന് സംസ്ഥാനത്തിനുള്ള ആണവ വൈദ്യുതി വിഹിതം കൃത്യമായി ലഭിക്കുന്നുണ്ട്. നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചെറുകിട ജല വൈദ്യുത പദ്ധതികളാണ് സംസ്ഥാനത്തിന് ചേരുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ വൈദ്യുതി കണ്‍കഷനുകള്‍ ഉടന്‍ നല്‍കും. 2004 ഡിസംബര്‍ വരെ അപേക്ഷ നല്‍കിയവര്‍ക്ക് കണ്‍ക്ഷന്‍ നല്‍കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. അംഗവൈകല്യമുള്ളവരുടെ അപേക്ഷകളിലും ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications