Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ ഇറക്കിവിടാന്‍ ആരുടെ സഹായവും തേടുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ഇറക്കാന്‍ ആര്‍ക്കും വലിയ അധ്വാനം വേണ്ടിവരില്ല. ഒരു സ്ഥാനത്തിരുന്നാല്‍ ആ സ്ഥാനത്തോട് താന്‍ നീതിപുലര്‍ത്തും. ഇരിക്കുന്നിടത്തോളം കാലം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കും. പോരായ്മ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തും. ഇരിക്കുന്ന സ്ഥാനത്തോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കുന്നതില്‍ അര്‍ഥമില്ലെന്നുംഉമ്മന്‍ചാണ്ടി പറഞ്ഞു.

കരുണാകരനെ വീട്ടില്‍പോയി കാണുന്നില്ലെന്ന പരാതിയുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ അതിന്റെ കാരണമെന്താണെന്ന് അദ്ദേഹത്തോട്തന്നെ ചോദിക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+