Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ പരാമര്‍ശം

തിരുവനന്തപുരം: സിപിഎം സംസ്ഥാന റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പോളിറ്റ് ബ്യൂറോ അംഗം വി.എസ് അച്യുതാനന്ദനെതിരെ പരാമര്‍ശങ്ങളുള്ളതായി അറിയുന്നു.സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസകിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

ഐസ്ക്രീം, സൂര്യനെല്ലി പെണ്‍വാണിഭ കേസുകളില്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരായി വി.എസ് നിലപാടെടുത്തുവെന്നാണ് വിവാദ പരാമര്‍ശം. ഇത് പാര്‍ട്ടി പ്രവര്‍ത്തകരിലും പൊതുജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

നാലാംലോകസിദ്ധാന്തത്തിന് ഊന്നല്‍ നല്‍കിയ തോമസ് ഐസക് വിദേശ ചിന്തകനായ പാട്രിക് ഹെല്ലറുമൊത്ത് എഴുതിയ പ്രബന്ധം ഹെല്ലറുടെ വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നുവെന്നാണ് തോമസ് ഐസകിനെതിരെയുള്ള ആരോപണം.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഫെബ്രവരി ഒന്‍പതിനാരംഭിച്ച പാര്‍ട്ടി സമ്മേളനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന്മേലുള്ള വിശദമായ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളൂ.

പിണറായി പക്ഷത്തുള്ളവര്‍ കൂടുതലുള്ള സെക്രട്ടറിയേറ്റ് അംഗീകരിച്ച രേഖയാണ് സംസ്ഥാന സമിതിയുടെ ചര്‍ച്ചക്കു വച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+