സംസ്ഥാന ലോട്ടറി പുനസ്ഥാപിക്കാന്‍ നിയമം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി പുനസ്ഥാപിക്കാനും ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ടപരിധിയിലാക്കി നിയമം കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചു നിയമമാക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സംസ്ഥാന ഭാഗ്യക്കുറി പുനസ്ഥാപിക്കുന്ന നടപടിക്രമങ്ങള്‍ക്കു രൂപം നല്‍കാന്‍ ധനമന്ത്രി വക്കം പുരുഷോത്തമനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കണമെന്നു തീരുമാനമുള്ളതിനാല്‍ ചൂതാട്ടനിയമനിര്‍മാണത്തിനു ശേഷമായിരിക്കും സംസ്ഥാന ലോട്ടറി പുനസ്ഥാപിക്കുക.
മറ്റു സംസ്ഥാനങ്ങളിലെ പേപ്പര്‍ ലോട്ടറികളുടെ പ്രചാരം കുറയ്ക്കാന്‍ പരമാവധി നികുതി ഏര്‍പ്പെടുത്തും.
ലോട്ടറി കച്ചവടക്കാര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരധിവാസ പദ്ധതികള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications