കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദനക്കടത്തു തടയാന്‍ ദൗത്യസംഘം

  • By Staff
Google Oneindia Malayalam News

മൂന്നാര്‍: മറയൂരിലെ ചന്ദനകടത്തു തടയാന്‍ പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ മറയൂരില്‍ ചേര്‍ന്ന വകുപ്പുദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം മറയൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 40 പേരടങ്ങിയ ദൗത്യസംഘത്തില്‍ പെട്ടവര്‍ക്ക് സ്വയരക്ഷക്കായി ആയുധങ്ങള്‍ നല്‍കും.കൂടാതെ ഇനിമുതല്‍ റെയ്ഡിനു പോകുമ്പോള്‍ വേട്ടപ്പട്ടികളെയും കൂടെ കൊണ്ടുപോകാനും തീരുമാനമെടുത്തിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഇടുക്കിയിലെ വിവിധ ഡിഎഫ്ഒമാരും ഇടുക്കി പൊലീസ് സൂപ്രണ്ടും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അക്രമങ്ങള്‍ക്കെതിരെ വനംവകുപ്പുദ്യോഗസ്ഥരും പൊലീസുകാരുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാനും തീരുമാനമായി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്നും സ്വയരക്ഷക്കായി അവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X