ഹൈക്കോടതിക്ക് ഇരട്ടത്താപ്പ്: സുധാകരന്‍
തിരുവനന്തപുരം: ചന്ദന ഫാക്ടറികളുടെ കാര്യത്തില്‍ ഹൈക്കോടതിക്ക് ഇരട്ടത്താപ്പാണെന്ന് മുന്‍വനംവകുപ്പുമന്ത്രി കെ സുധാകരന്‍. ആന്റണി സര്‍ക്കാറിന്റെ കാലത്ത് ചന്ദനമാഫിയക്കെതിരായ റെയ്ഡുകള്‍ നടന്നില്ലെന്ന കെ പി വിശ്വനാഥന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദനമാഫിയയെ സഹായിക്കുന്ന നിലപാടാണ് കേരള ഹൈക്കോടതിയെടുക്കുന്നത്. അനധികൃതമെന്ന് കണ്ട രണ്ട് ഫാക്ടറികള്‍ക്ക് പിന്നീട് അനുമതി നല്കിയത് ഹൈക്കോടതിയാണ്. കോടതിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. ഒന്ന് ചന്ദനഫാക്ടറികള്‍ക്ക് എന്‍ ഒ സി നല്കാന്‍ കോടതി ആവശ്യപ്പെടുന്നു. മറുഭാഗത്ത് കോടതി തന്നെ സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇത്രയും നാള്‍ ചന്ദനമാഫിയയെ ചെറുത്തത് ഹൈക്കോടതിയാണ്. എന്നാല്‍ ഇന്ന് കോടതി തന്നെ രാഷ്ട്രീയക്കാര്‍ക്കും മാഫിയക്കാര്‍ക്കും ബന്ധമുണ്ടെന്ന് പറയുന്നു. - സുധാകരന്‍ പറഞ്ഞു.
ചന്ദനമാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടായത് ആന്റണി സര്‍ക്കാറിന്റെ കാലത്താണെന്ന്ി സുധാകരന്‍ വാദിച്ചു. അനധികൃത ചന്ദനഫാക്ടറികള്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുത്തതും ആന്റണി സര്‍ക്കാറിന്റെ കാലത്താണ്. അന്ന് അതിനുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും ഈ ഉത്തരവിറക്കിയതെന്തിനെന്നറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
എന്ത് കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. - സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications