സുനാമി ബാധിതര്‍ ദേശീയപാത ഉപരോധിച്ചു
കരുനാഗപ്പള്ളി: സുനാമി ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാപ് അലംഭാവം കാട്ടുകയാണെന്നാരോപിച്ച ആലപ്പാട് സുനാമി ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങള്‍ ദേശീയപാത ഉപരോധിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ നിര്‍മിച്ചുകൊടുക്കാമെന്നേറ്റ താല്‍ക്കാലിക വീടുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നും ഉപരോധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഉപരോധത്തിനിടെ കല്ലേറുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ജനങ്ങളെ ശാന്തരാക്കി.












Click it and Unblock the Notifications