ആന്ധ്ര ബയോടെക്നോളജി രംഗം വികസിപ്പിക്കുന്നു
ഹൈദരാബാദ്: ജൈവസാങ്കേതികവിദ്യയുടെ വികസനത്തിനായി ആന്ധ്ര സര്‍ക്കാര്‍ 1000 ഏക്കര്‍ സ്ഥലം കൂടി ജിനോം വാലിയില്‍ കണ്ടെത്തിയതായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.വി റാവു അറിയിച്ചു. ബയോ ഏഷ്യ 2005ല്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇതറിയിച്ചത്.
വിശാഖപട്ടണത്തിലെ സാമുദ്രിക ജൈവസാങ്കേതികവിദ്യാ പാര്‍ക്കിനു വേണ്ടി 218 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ കണ്ടുവച്ചിട്ടുണ്ട്. ആകെയുള്ള സ്ഥലത്തിലെ 101 ഏക്കര്‍ ഷാപൂര്‍ജി പല്ലോന്‍ജി ജൈവസാങ്കേതികവിദ്യാ പാര്‍ക്കിനും 100ഏക്കര്‍ ദേശീയമൃഗസംരക്ഷണത്തിനുമാണ് ഉപയോഗിക്കുക.
മൃഗസംരക്ഷണത്തിനായുള്ള റിപ്പോര്‍ട്ട് തയ്യാറായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എന്‍.കെ ഗാംഗുലി അറിയിച്ചു. ഇതിനായുള്ള 20 കോടി ഇന്ത്യന്‍ ജൈവസാങ്കേതികവിദ്യാ വകുപ്പ് നല്‍കും.അടുത്ത ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്.
മരുന്ന്, കൃഷി തുടങ്ങിയ മേഖലകളിലുള്ള തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബയോടെക്നോളജി രംഗത്തുള്ള വളര്‍ച്ചയിലൂടെ കഴിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ബയോടെക്നോളജികള്‍ സെക്രട്ടറി എ. കെ. ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications