സ്മാര്‍ട്ട് സിറ്റി: അന്തിമ തീരുമാനമായില്ലെന്ന് അധികൃതര്‍
ദുബായ്: സ്മാര്‍ട്ട് സിറ്റി കേരളത്തില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച കേരള സര്‍ക്കാരിന്റെ പ്രതികരണമറിഞ്ഞതിനു ശേഷവും പദ്ധതിയെ സംബന്ധിച്ച് വിശദമായ വിലയിരുത്തലിനു ശേഷവും മാത്രമെ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂ. മറ്റു പല സംസ്ഥാനങ്ങളും കേരളത്തിനു മുന്‍പെ പദ്ധതിയില്‍ താല്‍പര്യം കാണിച്ചിരുന്നു. അവരുമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിവരുന്നത്. ഭൂമി മാത്രമല്ല, നിക്ഷേപ സാഹചര്യവും കൂടി കണക്കിലെടുത്താണ് പദ്ധതി എവിടെ തുടങ്ങണമെന്ന് തീരുമാനിക്കുകയെന്നും ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിക്കായി 100 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു സമ്മതിച്ചെങ്കിലും പ്രതിപക്ഷം ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications