കശ്മീരില്‍ വീണ്ടും ഹിമപാതം: ആറ് സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടുമുണ്ടായ ഹിമപാതത്തില്‍ ആറ് അതിര്‍ത്തി സുരക്ഷാ സൈനികര്‍ മരിച്ചു.
ഫിബ്രവരി 11 വെള്ളിയാഴ്ച പുലര്‍ച്ചെ നിയന്ത്രണരേഖക്ക് സമീപം കുപ്വാര മേഖലയിലാണ് വീണ്ടും ഹിമപാതമുണ്ടായത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ ഹിമപാതമാണിത്. 23 പേരാണ് ഇതുവരെ ഹിമപാതങ്ങളില്‍ മരിച്ചത്.
ഹിമപാതത്തില്‍ സൈനികരുടെ രണ്ട് ബങ്കറുകള്‍ മഞ്ഞിനടിയിലാവുകയായിരുന്നു. 19 പേരാണ് ഈ ബങ്കറുകളിലുണ്ടായിരുന്നത്. 13 പേരെ രക്ഷപ്പെടുത്താനായെങ്കിലും മഞ്ഞിനടിയില്‍പെട്ട ആറ് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഹിമപാതത്തില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയിലെ ജവാഹര്‍ ടണലിലെ 12 സുരക്ഷാ സൈനികര്‍ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയുണ്ടായ രണ്ടാമത്തെ ഹിമപാതത്തില്‍ അനന്ത്നാഗ് ജില്ലയിലെ കപ്രനനില്‍ ഒരു വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications