കാഞ്ചി: അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം
ചെന്നൈ: കാഞ്ചി മഠത്തിന് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുവാദം നല്‍കി.
ശങ്കരരാമന്‍ വധക്കേസിനോടനുബന്ധിച്ച് കഴിഞ്ഞ മാസമാണ് പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 102-ാം വകുപ്പുപ്രകാരം മഠത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ദുരുപയോഗമാണെന്നു പറഞ്ഞാണ് ജസ്റിസ് പി. ശിവസുബ്രഹ്മണ്യന്‍ അക്കൗണ്ടുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മഠത്തിന് അനുവാദം നല്‍കിയത്.
ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച സ്റേറ്റ്മെന്റ് എല്ലാ മാസവും ശങ്കരരാമന്‍ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications