കര്‍ണാടകത്തില്‍ നക്സല്‍ ആക്രമണത്തില്‍ ആറ് മരണം
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ തുംകൂര്‍ ജില്ലയില്‍ ഫിബ്രവരി 11 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ആറ് പൊലീസുകാര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ നക്സലൈറ്റുകളാണെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടക റിസര്‍വ് പൊലീസില്‍ പെട്ടവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ പവഗഡ താലൂക്കില്‍ പെട്ട വെങ്കമ്മണഹള്ളിയിലെ ഒരു സ്കൂള്‍ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. പൊലീസുകാര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു.
സ്കൂള്‍ കെട്ടിടത്തിലെ ക്യാമ്പില്‍ പൊലീസുകാര്‍ വിശ്രമിക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു.
ഏതാനും ദിവസം മുമ്പ് ചിക്കമംഗ്ലൂര്‍ ജില്ലയില്‍ നക്സലൈറ്റ് നേതാവ് സകേത് രാജന്‍ എന്ന പ്രേമും ഒരു കൂട്ടാളിയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് നക്സലൈറ്റുകള്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications