കാഞ്ചി ശങ്കരാചാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു
ചെന്നൈ: കാഞ്ചി മഠത്തിലെ അക്കൗണ്ടുകളില്‍ തിരിമറി നടത്തിയ കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.
കാഞ്ചി മഠത്തിന്റെ അക്കൗണ്ടുകളില്‍ തിരിമറി നടത്തിയെന്ന കേസില്‍ തന്നെ അറസ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയേന്ദ്ര മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
ജയേന്ദ്ര മറ്റൊരു കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫിബ്രവരി 17ലേക്ക് മാറ്റിവച്ചു. തിരുകോഷ്ടിയൂര്‍ ക്ഷേത്രത്തിലെ പൂജാരി മാധവനെ ആക്രമിച്ച കേസില്‍ ജയേന്ദ്ര നേരത്തെ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ കേസിലും തനിക്കെതിരെ കുറ്റം ചുമത്തി അറസ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യത്തിനായി ജയേന്ദ്ര കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications