കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി: 45 ദിവസത്തിനു ശേഷം സ്ത്രീയെ രക്ഷിച്ചു

  • By Staff
Google Oneindia Malayalam News

പോര്‍ട് ബ്ലെയര്‍: സുനാമിയില്‍ പെട്ട് ദ്വീപില്‍ ഒറ്റപ്പെട്ട പതിനെട്ടുകാരിയെ 45 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി.

സുനാമി ഏറ്റവും കഠിനമായ ദുരന്തം വിതച്ച ആന്തമാന്‍ നിക്കോബാറിലെ പില്ലോപഞ്ജ ദ്വീപിലാണ് ദുരന്തത്തെ അതിജീവിച്ച ജെസ്സി എന്ന ആദിവാസി സ്ത്രീയെ ഒന്നര മാസത്തിന് ശേഷം കണ്ടെത്തിയത്.

ദ്വീപ് നിവാസിയായ മൈക്കേല്‍ തന്റെ വീടും ഗ്രാമവും വീണ്ടും കാണാനായി ഫിബ്രവരി ഒമ്പതിന് പില്ലോപഞ്ജ ദ്വീപിലെത്തിയപ്പോഴാണ് തന്നെ രക്ഷിക്കാനായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ കടല്‍ക്കരയില്‍ ഇരിക്കുന്ന ജെസ്സിയെ കണ്ടത്. തുടര്‍ന്ന് മൈക്കേല്‍ ജെസ്സിയെ കാംബെല്‍ ബേയിലെ ഒരു ഹെല്‍ത്ത് സെന്ററിലെത്തിച്ചു.

കാട്ടില്‍ നിന്ന് കിട്ടുന്ന ഭക്ഷണസാധനങ്ങളും നാളികേരവും ഭക്ഷിച്ചാണ് ജെസ്സി ജീവന്‍ നിലനിര്‍ത്തിയത്. ദ്വീപില്‍ ഒറ്റപ്പെട്ട ജെസ്സിയുടെ തൂക്കം അല്പം കുറഞ്ഞിരുന്നു. കൊതുകുകടി മൂലം ശരീരത്തില്‍ പലയിടത്തും വിങ്ങിവീര്‍ത്തിരുന്നു.

ജെസ്സിയുടെ ഭര്‍ത്താവിനെയും മകനെയും സുനാമി ദുരന്തത്തില്‍ കാണാതായിരുന്നു. സുനാമി കടല്‍ക്ഷോഭത്തില്‍ പെട്ട ജെസ്സിയെ തിരമാലകള്‍ കാട്ടിനുള്ളില്‍ എത്തിക്കുകയായിരുന്നു. വനാന്തര്‍ഭാഗത്ത് കുടുങ്ങിയ ജെസ്സി അവിടെ നിന്ന് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X