ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കേണ്ടിവരും: വെള്ളാപ്പള്ളി
അമ്പലപ്പുഴ: വനംമന്ത്രി വിശ്വനാഥന്റെ പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ബിഎഡ് കോളേജ് കോഴക്കേസില്‍ വിധി വരുമ്പോള്‍ കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കേണ്ടി വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുന്നപ്ര 244-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ വക ഗുരുമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റാരോ ചെയ്ത കുറ്റത്തിനാണ് വനംമന്ത്രി കെ പി വിശ്വനാഥന് രാജിവയ്ക്കേണ്ടിവന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അടുത്ത മുഖ്യമന്ത്രിക്കായി തിരുവനന്തപുരത്ത് ചൂടേറിയ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലിപ്പോള്‍ യാദവകുലത്തിന്റെ സ്ഥിതിയാണ്. തമ്മിലടി വീണ്ടും തുടങ്ങി. പ്രായം കൂടുന്തോറും കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ ബുദ്ധി പുറകോട്ടാണ് പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അടുത്ത് ബിരിയാണി തിന്നാന്‍ ക്യൂ നില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.












Click it and Unblock the Notifications