ജലസേചനപദ്ധതികള്‍ക്ക് പണം നല്‍കാമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ ജലസേചന പദ്ധതികള്‍ക്കും എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാരാപ്പുഴ ജലസംഭരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കണക്കാക്കിയ തുകയുടെ 40 ഇരട്ടിയിലേറെ ചെലവാക്കി മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പദ്ധതി 20 വര്‍ഷത്തിനു ശേഷം ഉദ്ഘാടനം ചെയ്യേണ്ടി വരുന്നതില്‍ അപമാനമാണു തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ ടി ബി കുഞ്ഞുമായിന്‍ ഹാജിക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി.












Click it and Unblock the Notifications