Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളിയാഴ്ച സിപിഎം പതാകദിനം

മലപ്പുറം: സിപിഎംസംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാക ദിനം ഫെബ്രവരി 11 വെള്ളിയാഴ്ച ആചരിക്കും. ഇതിന്‍െറ ഭാഗമായി പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും പ്രധാന നഗരങ്ങളിലും കവലകളിലും പാര്‍ട്ടിപതാക കെട്ടും. ജില്ലാ ആസ്ഥാനത്ത് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.

പതാക ദിനത്തില്‍ നാടുംനഗരവും ചുവപ്പില്‍ മുക്കാനുള്ല പുറപ്പാടിലാണു 17,000-ത്തോളം സി.പി.എം പ്രവര്‍ത്തകര്‍. മുസ്ലീം ലീഗ് മണ്ഡലം, ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി പച്ചതോരണങ്ങളും കൊടികളും മലപ്പുറത്ത് കെട്ടിയിട്ടുണ്ട്. പതാകദിനത്തോടെ ലീഗിന്റെ തോരണങ്ങളെ മുക്കിക്കളയാനാണ് സി.പി.എം. ശ്രമം. അയ്യായിരം ഡിജിറ്റല്‍ കളര്‍ പരസ്യബോര്‍ഡുകളും പാര്‍ട്ടി രംഗത്തിറക്കുന്നുണ്ട്.

മലപ്പുറത്തിന്‍െറ തനിമയില്‍ തൂവെള്ള വസ്ത്രവും തലയില്‍ കെട്ടുമായി വാര്‍ധക്യം തുളുമ്പുന്ന മുസ്ല്ിം സഹോദരന്‍െയും സഹോദരിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇതോടൊപ്പം തൂവെള്ള വസ്ത്രവും തലയില്‍ തൊപ്പിയുമണിഞ്ഞു ചെങ്കൊടി പിടിച്ച കുട്ടിയുടെ ചിത്രവുമടങ്ങുന്ന ബോര്‍ഡുകളും നഗരത്തില്‍ കാണാം.

ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പത്തിനൊപ്പമാണു സമ്മേളന പ്രചാരണത്തിനിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+