ആന ഇടഞ്ഞതു കണ്ട് ഭയന്നോടിയ ആള്‍ മരിച്ചു
പൂഞ്ഞാര്‍: എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഭയന്നോടിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്കു പരിക്കേറ്റു.
പനച്ചികപ്പാറ കാക്കരകിഴക്കേല്‍ ചന്ദ്രശേഖരന്‍ നായരാ(55)ണു മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനച്ചികപ്പാറ ശ്രീധര്‍മശാസ്താ ഉത്സവത്തോടനുബന്ധിച്ചു നടന്ന എഴുന്നളളിപ്പിനിടെയാണ് ആന ഇടഞ്ഞത്. പിന്നില്‍ നിന്നിരുന്ന ആന മറ്റൊരാനയെ ഉപദ്രവിച്ചതാണ് ആന ഇടയാന്‍ കാരണമായത്.
ഒരു മണിക്കൂറോളം പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ പിന്നീട് തളയ്ക്കുകയായിരുന്നു.












Click it and Unblock the Notifications