ഗുരുവായൂരില്‍ ഹൈടക് സുരക്ഷാസംവിധാനം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈടക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ. സി. വേണുഗോപാല്‍ അറിയിച്ചു.
തിരുപ്പതി ക്ഷേത്രത്തിലേതു പോലെ വീഡിയോ സംവിധാനമുള്‍പ്പെടെയുള്ള റെഹടെക് സുരക്ഷ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും.
ഇപ്പോള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാസംവിധാനം പരിശോധിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫിബ്രവരി 11 വെള്ളിയാഴ്ച ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയളിത വഴിപാടായി നല്‍കിയ സ്വര്‍ണക്കിരീടം പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications