കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഐടി പരീക്ഷ ഫിബ്രവരി 17 മുതല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ ഐടി പ്രായോഗിക പരീക്ഷ ഫിബ്രവരി 17 മുതല്‍ 28 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷം സോഫ്റ്റ് എക്സാം എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ച് പരീക്ഷ നടത്തും. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഏജന്‍സി വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ്വവെയറായിരിക്കും ഉപയോഗിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ അധ്യാപക പരിശീലനത്തിന് ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കും.

ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയും കെഎസ്ടിഎ പ്രതിനിധികളും തമ്മില്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നതിന്റെ പേരിലാണ് കെഎസ്ടിഎ നേരത്തെ ഐടി പരീക്ഷ ബഹിഷ്കരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X