Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാ. തിരഞ്ഞെടുപ്പ് സെപ്തംബറില്‍

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സപ്തംബര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചു. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഒക്ടോബര്‍ ആദ്യആഴ്ച അവസാനിക്കും. അതിനുമുമ്പ് തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ വേണ്ടിവരും. അതുവരാന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍ക്കാരും പ്രഖാപിച്ചിട്ടുണ്ടെന്ന് മോഹന്‍ദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങി. എന്യൂമറേഷന്‍ നടത്തി പുതിയ പട്ടിക തയ്യാറാക്കണമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. ഇത് പ്രായോഗികമാണോ എന്ന് കമ്മീഷന്‍ പരിശോധിച്ചു വരികയാണ്. എന്യൂമറേഷന്‍ നടത്തുകയാണെങ്കില്‍ ഏപ്രില്‍ മാസത്തില്‍ അതു പൂര്‍ത്തിയാക്കേണ്ടി വരും. ഇതിനായി ഇരട്ടി എന്യൂമറേറ്റര്‍മാര്‍ വേണ്ടിവരും. ഇപ്പോള്‍ പഞ്ചായത്ത്തലത്തില്‍ തന്നെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഉള്ളതിനാല്‍ ഇതിനെല്ലാം വേഗത്തില്‍ നേതൃത്വം നല്‍കാന്‍ സാധിച്ചേക്കും. വോട്ടേഴ്സ് ലിസ്റിന്റെ പ്രിന്റിങ്ങ് കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാനും ആലോചിക്കുന്നുണ്ട്. ലിസ്റ് സിഡിയിലാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

മട്ടന്നൂര്‍ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കമ്മീഷന്‍ ആലോചിച്ചു വരികയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലുമെല്ലാം അധ്യക്ഷസ്ഥാനത്തേക്ക് നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടന്നു വരികയാണ്. നേരിട്ടു തെരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ നിയമഭേദഗതികള്‍ വേണ്ടിവരുമെന്നും മോഹന്‍ദാസ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+