കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലങ്കര കത്തോലിക്കാ സഭക്ക് ഉന്നത പദവി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലങ്കര കതോലിക്കാസഭക്ക് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭാപദവി. സഭയുടെ അധ്യക്ഷന്‍ ഡോ. സിറിള്‍ മാര്‍ ബസേലിയോസിനെ മേജര്‍ ആര്‍ച്ച്ബിഷപ്പ്കാതോലിക്കാബാവയായും ഉയര്‍ത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വത്തിക്കാന്‍ പ്രതിനിധി പെട്രോ ലോപ്പസ് ക്വിന്റാനോയാണ് പട്ടം സെന്റ്മേരീസ് പള്ളിയില്‍ ഫെബ്രവരി 10 വ്യാഴാഴ്ച വൈകീട്ട് അറിയിച്ചത്.

ഡോ. സിറിള്‍ മാര്‍ബസേലിയോസിന്റെയും മറ്റ് ബിഷപ്പുമാരുടെയും അകമ്പടിയോടെയാണ് പെട്രോലോപ്പസ് പള്ളിയില്‍ എത്തിയത്. ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയ്ക്കുശേഷമാണ് അദ്ദേഹം മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചത്.

പ്രഖ്യാപനത്തിനുശേഷം വിവിധ രൂപതകളുടെ ബിഷപ്പുമാര്‍ വത്തിക്കാന്‍ പ്രതിനിധിയെയും മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും അനുമോദിച്ചു. തുടര്‍ന്ന്, മേജര്‍ ആര്‍ച്ച്ബിഷപ്പ് പദവിയുടെ ചിഹ്നങ്ങളായ മാലകള്‍ വത്തിക്കാന്‍ പ്രതിനിധി ഡോ. സിറിള്‍ മാര്‍ബസേലിയോസിനെ അണിയിച്ചു.

സ്വയാധികാര സഭകളില്‍ പാത്രിയാര്‍ക്കല്‍ സംവിധാനത്തോട് തുല്യമായ ഭരണസംവിധാനമാണ് മേജര്‍ ആര്‍ച്ച് എപ്പിസ്കോപ്പല്‍സഭയിലും കാതോലിക്കന്‍ സംവിധാനത്തിലുമുള്ളത്. സഭയുടെ ഭരണച്ചുമതലയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്. പാത്രിയാര്‍ക്കീസിന്റെ അധികാര സ്വഭാവങ്ങള്‍ അദ്ദേഹത്തിനും ബാധകമാണ്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ തലവനാണ് മേജര്‍ ആര്‍ച്ച്ബിഷപ്പ്. സഭയുടെ പിതാവും തലവനുമായ ഇദ്ദേഹത്തിന് പ്രത്യേക ആദരവ് നല്‍കണമെന്ന് കാനോന്‍ നിയമം നിഷ്കര്‍ഷിക്കുന്നുമുണ്ട്.

കത്തോലിക്ക സഭയില്‍ യുക്രേനിയന്‍ സഭയ്ക്കും സീറോമലബാര്‍ സഭയ്ക്കുമാണ് ഇപ്പോള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X