വര്‍ഗീയത: ഇടതുപക്ഷവുമായി യോജിപ്പാവാമെന്ന് മുരളി
തിരുവനന്തപുരം: വര്‍ഗീയതയെ നേരിടുന്നതില്‍ കേരളത്തിലും ഇടതുപക്ഷവുമായി യോജിപ്പാവാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
വര്‍ഗീയതക്കെതിരെ കേന്ദ്രത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള സൗഹൃദം ചില കാര്യങ്ങളിലെങ്കിലും കേരളത്തിലുമുണ്ടാവണം. അന്ധമായ കോണ്‍ഗ്രസ്-കമ്യൂണിസ്റ് വിരോധത്തിന് ഇനി പ്രസക്തിയില്ല- മുരളി പറഞ്ഞു.
കെഎസ്യു ഐ വിഭാഗത്തിന്റെ സംസ്ഥാന കലാവേദി ഫിബ്രവരി 11 വെള്ളിയാഴ്ച സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി. എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ചേര്‍ന്നുള്ള ഹിന്ദുഐക്യനീക്കത്തെ മുരളി ശക്തമായി വിമര്‍ശിച്ചു.
മുസ്ലിം ലീഗിനെ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് സെമിനാറില്‍ സംസാരിച്ച സിപിഎം നേതാവ് എം. എ. ബേബി ആവശ്യപ്പെട്ടു. ലീഗിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയാലും എല്‍ഡിഎഫിലെടുക്കില്ല. ലീഗിനോടൊപ്പം ചേര്‍ന്ന് മത്സരിച്ചാലും അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കില്ലെന്നിരിക്കെ അങ്ങനെയൊരു നല്ല കാര്യം ചെയ്തെന്നെങ്കിലും കോണ്‍ഗ്രസിന് പറയാം- ബേബി പറഞ്ഞു.












Click it and Unblock the Notifications