Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദനക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ചന്ദനക്കടത്തിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

വാളയാറിലെ ചന്ദനഫാക്ടറി റെയ്ഡു ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് താനല്ലെന്ന രാജി വച്ച വനംവകുപ്പുമന്ത്രി കെപി വിശ്വനാഥന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വിജിലന്‍സ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വനാഥന്‍ രാജിവച്ചതോടെ ചന്ദനക്കടത്തു പ്രശ്നം അവസാനിക്കുന്നില്ല. ഇതു സംബന്ധിച്ച് കെ. സുധാകരനും കെപി വിശ്വനാഥനുമായുള്ള തര്‍ക്കം തുടരുകയാണ്.

ആന്റണിയുടെ ഭരണകാലത്ത് ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് സുധാകരനും ചന്ദനമാഫിയക്കെതിരായ അന്വേഷണം താനാണ് തുടങ്ങിയതെന്ന് വിശ്വനാഥനും പറയുന്നു.

ഇതിനു പുറകിലുള്ള സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു മാത്രമെ കഴിയുകയുള്ളുവെന്നും പിണറായി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+