കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ ഉടന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച കെ. പി. വിശ്വനാഥനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ സുപ്രിം കോടതിക്ക് അപ്പീല്‍ നല്‍കും.

ഇതിനായി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദബോസിനെ ഫിബ്രവരി 10 വെള്ളിയാഴ്ച ദില്ലിയിലേക്ക് അയച്ചിട്ടുണ്ട്. ഗുപ്രിം കോടതിയിലെ പ്രശസ്ത അഭിഭാഷകരായ കെ. കെ. വേണുഗോപാലിനെയോ ശശിപ്രഭുവിനെയോ സര്‍ക്കാരിന് വേണ്ടി ഹാജരാകാനായി നിയോഗിക്കാനാണ് നീക്കം.

വനംമന്ത്രിക്ക് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് വിശ്വനാഥന്‍ രാജിവച്ചത്. വിശ്വനാഥന്റെ ഒഴിവില്‍ പുതിയ മന്ത്രിയെ നിയമിക്കാതിരുന്നതും വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്പിച്ചതും സുപ്രിം കോടതിയില്‍ നിന്നും ഹൈക്കോടതിയുടെ പരാര്‍മശം നീക്കിക്കിട്ടിയാല്‍ വിശ്വനാഥനെ വീണ്ടും മന്ത്രിസഭയിലുള്‍പ്പെടുത്താമെന്ന ഉദ്ദേശ്യത്തോടെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X