പാകിസ്ഥാനില്‍ ഡാം പൊട്ടി 60 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അണക്കെട്ട് പൊട്ടിയും കനത്ത മഴയിലും അറുപതോളം പേര്‍ മരിച്ചു. അണക്കെട്ട് തകര്‍ന്ന് ഗ്രാമങ്ങള്‍ ഒലിച്ചുപോയി. എഴുന്നൂറിലേറെ പേരെ കാണാതായി.
ദുരന്തത്തില്‍ അനേകം പേര്‍ മരിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങളും നാട്ടുകാരും പറയുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ പാഴ്സ്നിയിലാണ് ഒരു ആഴ്ച നീണ്ട കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ട് തകര്‍ന്നത്.
ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പാസ്നിയിലെ അയ്യായിരത്തോളം ജനങ്ങള്‍ അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്. പാലങ്ങളും വീടുകളും റോഡുകളും വെള്ളത്തില്‍ ഒലിച്ചുപോയി.












Click it and Unblock the Notifications