സൗദിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ജിദ്ദ: മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഫെബ്രവരി 10 വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിച്ചു. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് വ്യാഴാഴ്ച നടന്നത്. രാജ്യത്തെ 178 മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ പകുതിപ്പേരെയാണ് ജനാധിപത്യസമ്പ്രദായത്തിലൂടെ തെരഞ്ഞെടുക്കുന്നത്. ബാക്കി അംഗങ്ങളെ ഭരണകൂടമാണ് നാമനിര്‍ദേശം ചെയ്യുക.
തലസ്ഥാനമായ റിയാദിലേക്കും അനുബന്ധ പട്ടണങ്ങളിലുമുള്ള 38 മുനിസിപ്പല്‍ സീറ്റുകളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇതില്‍ ആറു സീറ്റുകളാണ് റിയാദിലുള്ളത്. കിഴക്കന്‍ മേഖലയിലും തെക്ക് പടിഞ്ഞാറ് മേഖലയിലും ഉള്ള സീറ്റുകളിലേക്ക് മാര്‍ച്ച് മൂന്നിന് തിരഞ്ഞെടുപ്പ് നടക്കും. മെക്കാ, മദീനാ പ്രദേശങ്ങളിലും വടക്കന്‍ പ്രവശ്യയിലും ഏപ്രില്‍ നാലിനാണ് തിരഞ്ഞെടുപ്പ്.
4,70,000 വോട്ടര്‍മാരില്‍ 1,80,000 പേരാണ് ആദ്യഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തിയത്. സമാധാനപരവും ശാന്തവുമായ അന്തരീക്ഷത്തിലായിരുന്നു വോട്ടെടുപ്പു നടന്നത്. റിയാദിലും പരിസരങ്ങളിലുമായി സജ്ജമാക്കിയിരുന്ന 200 പോളിങ്ങ് സ്റേഷനുകളില്‍ രാവിലെമുതല്‍ സമ്മതിദായകരെത്തി. വൈകിട്ട് അഞ്ചുമണിവരെ പോളിങ്ങ് സ്റേഷനുകള്‍ തുറന്നിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തതവണ സ്ത്രീകളെയും ഈ പ്രക്രിയയുടെ ഭാഗമാക്കണമെന്ന് ശുപാര്‍ശചെയ്യുമെന്ന് റിയാദ് മേയര്‍കൂടിയായ അബ്ദുള്‍അസീസ് ബിന്‍ അയ്യാഫ് അല്‍ മുഖ്റിന്‍ രാജകുമാരന്‍ അറിയിച്ചു.
സൗദിയിലെ വോട്ടെടുപ്പു വിലയിരുത്താന്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും റിയാദിലെത്തിയിരുന്നു.












Click it and Unblock the Notifications