ഗുരുമൂര്‍ത്തിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു
കാഞ്ചീപുരം: സ്വദേശി ജാഗരണ്‍ മഞ്ച് നേതാവും കോളമെഴുത്തുകാരനുമായ എസ്. ഗുരുമൂര്‍ത്തിക്കെതിരെ തമിഴ്നാട് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. ശങ്കരരാമന്‍ വധക്കേസിലെ അന്വേഷണവേളയില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും അന്വേഷണം വഴിതിരിച്ചുവിടുന്നതിനും ശ്രമിച്ചതിനാണ് ഗുരുമൂര്‍ത്തിക്കെതിരെ കേസ്.
ഒരു ജനസേവകന് നല്‍കേണ്ട വിവരം നല്‍കാതിരുന്നതിനും തെറ്റായ വിവരം നല്‍കിയതിനും ഗുരുമൂര്‍ത്തിക്കെതിരെ കേസെടുക്കാന്‍ കാഞ്ചീപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തംരാജ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ശങ്കരരാമന്‍ കൊലക്കേസിലെ അന്വേഷണത്തെ കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഡിസംബറില്‍ ഗുരുമൂര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications