നോളജ് കമ്മിഷന്‍ സ്ഥാപിക്കും: പ്രധാനമന്ത്രി
മൈസൂര്‍: കേന്ദ്രസര്‍ക്കാര്‍ നോളജ് കമ്മിഷന്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു.
ഇന്ത്യയിലെ അറിവുകളുടെ ഉറവിടം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ചെറുപ്പക്കാരടങ്ങിയ ഈ കമ്മിഷനെ നയിക്കുന്നത് എല്ലാ വിധത്തിലും കഴിവുള്ള ഒരു വ്യക്തിയായിരിക്കും. മൈസൂരില്‍ ഇന്‍ഫോസിസിന്റെ ക്യാംപസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിധത്തിലുമുള്ള അറിവുകളുടെ ഉറവിടമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഇന്ത്യ ഓര്‍മിപ്പിക്കപ്പെടണം.
ഐടിയുള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപം അനിവാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഐടി രംഗത്ത് ഇന്ത്യയെ വന്‍കിട ശക്തിയാക്കി മാറ്റുകയാണ് ആവശ്യം. സോഫ്റ്റ്വേര്‍ രംഗത്തു മാത്രമല്ല, ഹാര്‍ഡ്വെയര്‍ രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications