Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പ്രസ്താവന പിന്‍വലിച്ചിട്ടില്ല: സിപിഎം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജില്ലായോഗങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടാണ് പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ചത്. പഴയ നിലപാടില്‍ തന്നെയാണ് സെക്രട്ടറി ഉറച്ചുനില്‍ക്കുന്നത്. നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ചിട്ടില്ല. എല്‍ഡിഎഫ് ഭരണകാലത്തു നടപ്പാക്കിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി അംഗീകാരത്തോടു കൂടിയാണ്.

സംസ്ഥാന കമ്മിറ്റി സമ്മേളനത്തെപ്പറ്റി അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പരത്തുന്നതിനു പിന്നില്‍ തിരുവനന്തപുരം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസംഘമാണെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് ആരോപിച്ചു. പിണറായി ജില്ലാ സമ്മേളനങ്ങളില്‍ വിവാദ പ്രസ്താവന നടത്തിയതായി ഈ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശരിയാണെന്നു തെളിയിക്കാന്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.

തകര്‍ച്ച നേരിടുന്ന യുഡിഎഫിനെ രക്ഷിക്കാനാണ് ഈ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടുത്താതിരിക്കാനുള്ള തീരുമാനത്തിന് വിഎസ് അച്യുതാനന്ദന്‍ പിന്‍തുണ നല്‍കിയിതായി പിണറായി ജില്ലാ യോഗത്തില്‍ പ്രസ്താവിച്ചിരുന്നു. പിന്നീടു രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ വാദം തെറ്റാണെന്നു തെളിയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+