മിനിറ്റ്സ് ആയുധമാക്കാന്‍ വിഎസ് പക്ഷം
കോഴിക്കോട്: കുഞ്ഞാലിക്കുട്ടി പ്രശ്നവുമായി ബന്ധപ്പെട്ട മിനിറ്റ്സ് വിവാദം ് മലപ്പുറത്ത് നടക്കാനിരിക്കുന്ന സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ വിഎസ് പക്ഷം ഒരുങ്ങുന്നു.
ഫെബ്രവരി 10 വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മിനിറ്റ്സ് ചര്‍ച്ച ചെയ്യപ്പെട്ടത് വിഎസ്പക്ഷത്തിന് നേട്ടമായി. സംഘടനയെ വഴിതെറ്റിക്കാനും ജില്ലാസമ്മേളനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇല്ലാത്തൊരു കമ്മിറ്റിയുടെയും മിനിറ്റ്സിന്റെയും പേരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിച്ചതെന്ന വാദത്തിന് അടിവരയിടാന്‍ സംസ്ഥാന കമ്മിറ്റിയോഗംവഴി സാധിച്ചുവെന്നാണ് അവരുടെ വിശ്വാസം.
സംഘടനാ നേതൃത്വത്തിന്റെ ശൈലികളെ ചോദ്യംചെയ്തുന്നവര്‍ക്കെതിരെ സംസ്ഥാന സമ്മേളനത്തില്‍ ഉപയോഗിക്കാനുള്ള ശക്തമായ ആയുധമാക്കി ഇത് മാറ്റാനാണ് തീരുമാനം. സമ്മേളനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംസാരിക്കുകയും ചടയന്‍ ഗോവിന്ദനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്ത നടപടി അടുത്ത പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഉന്നയിക്കണമെന്ന വാദവും വിഎസ് പക്ഷത്ത് ശക്തമായിട്ടുണ്ട്.
ജില്ലാ സമ്മേളനങ്ങളില്‍ നേടിയ ആധിപത്യത്തോടെ മലപ്പുറം സമ്മേളനത്തിലേക്ക് നീങ്ങുന്ന വിഎസ് പക്ഷത്തിന് സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ സംഭവ വികാസങ്ങള്‍ വലിയ ആത്മവിശ്വാസമാണ് നല്കിയിട്ടുള്ളത്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ വിഎസിനെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരിട്ട തിരിച്ചടിയായാണ് മിനിറ്റ്സ് വിവാദത്തെ അവര്‍ കാണുന്നത്.












Click it and Unblock the Notifications