പൊലീസ് അപമര്യാദ കാട്ടിയാല്‍ നടപടി: ഡിജിപി
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഡിഐജിമാരുടെ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
സ്ത്രീകളെ യാതൊരു കാരണവശാലും രാത്രിസമയത്ത് പൊലീസ് സ്റേഷനിലേക്ക് വിളിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. രാത്രിയില്‍ വിപുലമായ റെയ്ഡ് നടത്തുന്നതും അവസാനിപ്പിക്കും. ഒഴിവാക്കാനാവാത്ത സാഹചര്യമാണെങ്കില്‍ ഐജിയുടെ നേതൃത്വത്തില്‍ വേണം ഇത്തരം റെയ്ഡുകള്‍ നടത്താന്‍. കിള്ളി, തങ്കമണി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിജിപി ഈ നിര്‍ദേശം നല്‍കിയത്.
മതസൗഹാര്‍ദ്ദത്തിന് എതിരായ നടപടികള്‍ തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കണം. ഇതിന് എസ്പിമാരുടെ സ്ഥിരമായ മേല്‍നോട്ടം വേണം. സമുദായ സംഘര്‍ഷങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം എസ്പിമാര്‍ക്കായിരിക്കും. പോലീസുകാര്‍ക്കെതിരെയുള്ള നിസ്സാര കേസുകളെല്ലാം അവസാനിപ്പിച്ച് വകുപ്പുതല അച്ചടക്ക നടപടികള്‍ പെട്ടെന്ന് തീര്‍പ്പാക്കാനും ഡിജിപിആവശ്യപ്പെട്ടു.
പൊതുജനങ്ങളോട് സൗഹാര്‍ദ്ദത്തില്‍ പെരുമാറാനും അവരെ ആവുന്നത് സഹായിക്കാനും ശ്രമിക്കണമെന്നും രമണ്‍ ശ്രീവാസ്തവ നിര്‍ദേശിച്ചു.
ഐജിമാരും ഡിഐജിമാരും എസ്പിമാരും ജില്ലാതലത്തില്‍ അദാലത്ത് നടത്തണം. മൂന്നുമാസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും ഡിജിപി അദാലത്തുകളും പൊതുജനങ്ങളുമായി മുഖാമുഖവും നടത്തും.












Click it and Unblock the Notifications