വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റബ്ബര്‍ ബുള്ളറ്റ്
മറയൂര്‍: മറയൂരിലെ ചന്ദനമാഫിയയെ ചെറുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകള്‍ നല്‍കും. ആത്മരക്ഷക്കായി ഉദ്യോഗസ്ഥര്‍ക്ക് തോക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇതുപയോഗിക്കാന്‍ നിയമപരിമിതികളുള്ളതു കൊണ്ടാണ് റബ്ബര്‍ ബുള്ളറ്റുകള്‍ നല്‍കുന്നത്.
വനംവകുപ്പ് ഓഫീസര്‍ക്ക് റിവോള്‍വറും മറ്റുള്ളവര്‍ക്ക് തോക്കും നല്‍കിയിട്ടുണ്ടെങ്കിലും ഇതുപയോഗിക്കുവാന്‍ മതിയായ പരിശീലനം ഇവര്‍ക്കു ലഭിച്ചിട്ടില്ല. ശരിയായ പരിശീലനമില്ലാതെ തോക്കുപയോഗിച്ചാല്‍ മറ്റു പല അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതു കൊണ്ടു കൂടിയാണ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കാനുള്ള തീരുമാനം. ആക്രമണങ്ങളെ ചെറുക്കാന്‍ തോക്കിനു പുറമെയുള്ള മറ്റ് ആയുധങ്ങളും ഉദ്യോഗസ്ഥര്‍ക്കു നല്‍കുമെന്ന് ഇടുക്കി ഡിഎഫ്ഒ രാജന്‍ സൈഗാള്‍ അറിയിച്ചു.
മറയൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചന്ദനമാഫിയയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications