കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ അനുവദിക്കും
തിരുവനന്തപുരം: വ്യക്തമായ മാനദണ്ഡങ്ങളോടെ വിദേശ, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ അനുവദാദം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ആഗോളവത്കരണ നയം വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കണമെന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ വിദേശ, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തതിനാലാണ് ചത്തീസ്ഗഢിലെ സ്വകാര്യ സര്‍വകലാശാലകള്‍ സുപ്രിം കോടതി റദ്ദാക്കിയത്- മന്ത്രി പറഞ്ഞു. ഫിബ്രവരി 12 ശനിയാഴ്ച പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ ബിഎഡ് കോളജുകള്‍ ഇനി അനുവദിക്കില്ല. എഞ്ചിനീയറിംഗ് കോളജുകള്‍ വ്യക്തമായ പരിശോധനക്ക് ശേഷമേ അനുവദിക്കൂ. പരമ്പരാഗത കോഴ്സുകള്‍ക്ക് പകരം കൂടുതല്‍ തൊഴില്‍സാധ്യതയുള്ള പുതിയ കോഴ്സുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications