മുരളി യുഡിഎഫ് സമിതിയില്‍ നിന്ന് രാജിവച്ച
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതിയില്‍ നിന്നും കെ. മുരളീധരന്‍ രാജിവച്ചു.കെപിസിസി നിര്‍വാഹക സമിതി യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ ഇനി തന്നെ ക്ഷണിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് മുരളി പറഞ്ഞു.
ഏകാധിപത്യപരമായി പെരുമാറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസിയെ അവഗണിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കെപിസിസി നിര്‍വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവായി തുടരുന്നത് നിരര്‍ഥകമാണെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ പല പ്രധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് ഏകോപനസമിതി ചേരുന്നില്ല. അതിനാല്‍ സമിതി അംഗത്വവും താന്‍ രാജിവയ്ക്കുകയാണ്. തന്നെ രണ്ട് സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളക്ക് കത്തയച്ചിട്ടുണ്ട്- മുരളി അറിയിച്ചു.
ഈയിടെ നടന്ന പല നിയമനങ്ങളിലും ഐ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കെടിഡിസി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളെ സംബന്ധിച്ച് മുരളി പറഞ്ഞു.












Click it and Unblock the Notifications