ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന്
തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഫെബ്രവരി 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി ശമ്പള കമ്മിഷനെ നിയമിക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തേയെടുത്ത തീരുമാനവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് കമ്പറ നാരായണന്‍ അറിയിച്ചു.
2002 മാര്‍ച്ചിനു ശേഷം സംസ്ഥാത്ത് ശമ്പളപരിഷ്കരണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ അഞ്ചു വര്‍ഷത്തെ കാലയളവില്‍ ശമ്പളപരിഷ്കരണം നടക്കുന്നതാണ്.
സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് റാങ്കിലല്ലാത്ത പദവികള്‍ സര്‍ക്കാര്‍ വെട്ടിക്കുറക്കുമ്പോള്‍ ഗസറ്റഡ് പദവികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഭരണച്ചെലവ് കൂട്ടാനിടയാക്കുമെന്നും കമ്പറ നാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications