മന്ത്രി രാധാകൃഷ്ണന്‍ മറയൂര്‍ സന്ദര്‍ശിക്കും
കാസര്‍ഗോഡ്: ചന്ദനക്കൊള്ള നടന്ന മറയൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വനംമന്ത്രിയെന്ന നിലയിലുള്ള നയപ്രഖ്യാപനം ഫെബ്രവരി 16ന് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വനംവകുപ്പിനെയും ചന്ദനഫാക്ടറികളെയും സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളും.
എല്ലാ ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ചന്ദനഫാക്ടറി പ്രശ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആരായുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications