കാര്‍ ബോംബ് സ്ഫോടനം: ഇറാഖില്‍ 17 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാക്കിലെ തെക്കന്‍ ബാഗ്ദാദില്‍ ഫിബ്രവരി 12 ശനിയാഴ്ചയുണ്ടായ മുസയിബിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പൊലീസുകാരടക്കം 17 പേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു.
മുസിയിബിലെ ജനറല്‍ ആശുപത്രിക്കു സമീപം ഇന്ത്യന്‍ സമയം രാവിലെ11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആശുപത്രിയിലേക്കു പോവുകയായിരുന്നവരാണ് കൂടുതലായും അപകടത്തില്‍ പെട്ടത്.
ഫെബ്രവരി 11 വെള്ളിയാഴ്ച ഇറാഖിലുണ്ടായ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 21 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications