അപ്പോളൊ കേരളത്തില്‍ ആശുപത്രി തുടങ്ങും
ഹൈദരാബാദ്: അപ്പോളൊ ആശുപത്രിയുടെ കേന്ദ്രം കേരളത്തില്‍ തുറന്നേയ്ക്കും. അതിന് മുമ്പായി ഗോവയില്‍ ആശുപത്രി സ്ഥാപിയ്ക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശോഭന കാമിനേനി പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആശുപത്രികള്‍ സ്ഥാപിയ്ക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ച് വരുകയാണ്. യൂറോപ്പില്‍ പുതിയ ആശുപത്രി സ്ഥാപിയ്ക്കുന്നതിന് പകരം ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന ആശുപത്രികള്‍ വാങ്ങാനാണ് ആലോചിക്കുന്നത്.
കൊളംബൊയിലും ഗള്‍ഫ് രാജ്യങ്ങളിലും ലും അപ്പോളൊ ഇതിനകം ആശുപത്രി തുടങ്ങികഴിഞ്ഞു. ഇനി ബംഗ്ലാദേശില്‍ ആശുപത്രികള്‍ തുടങ്ങാനും ഉദ്ദേശിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications