കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സിപിഎം
കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതൃത്ത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിയ്ക്കുന്നതായി സിപിഎം വീണ്ടും ആരോപണം ഉയര്‍ത്തുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നീക്കങ്ങള്‍ ഏത് വഴിയ്ക്കാണ് പോകുന്നതെന്ന് പാര്‍ട്ടി കുറച്ച് സമയം കൂടി നിരീക്ഷിയ്ക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തോഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കല്‍ എന്നീ രംഗങ്ങളില്‍ കോണ്‍ഗ്രസ് പരാജയമാണ്. ഈ രംഗത്ത് സര്‍ക്കാര്‍ ഏത് തരം നീക്കങ്ങളാണ് നടത്തുന്നതെന്ന് കാത്തിരുന്ന് നിരീക്ഷിയ്ക്കാനാണ് പാര്‍ട്ടി ഉദ്ദേശിയ്ക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ടാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സര്‍ക്കാര്‍ അധികാരമേറ്റ് ഒമ്പത് മാസം കഴിഞ്ഞെങ്കിലും സാധാരണ ജനങ്ങളുടെ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. പൊതു മിനിമം പരിപാടി നടപ്പാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഹ് തന്നെ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി പ്രകാശ് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications