നട്വര്‍സിംഗ് അഫ്ഗാന്‍ സന്ദര്‍ശനത്തിന്
ദില്ലി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സന്ദര്‍ശിക്കുന്നതിനായി വിദേശകാര്യമന്ത്രി നട്വര്‍സിംഗ് ഫിബ്രവരി 15 ചൊവ്വാഴ്ച യാത്ര തിരിക്കും.
മൂന്ന് ദിവസത്തെ പര്യടനത്തില്‍ പാകിസ്ഥാനുമായി സമാധാനചര്‍ച്ചയും അഫ്ഗാനിസ്ഥാനുമായി വാണിജ്യചര്‍ച്ചയുമാണ് പ്രധാനമായും നടത്തുന്നത്.
പാകിസ്ഥാനില്‍ രണ്ട് ദിവസത്തെ പര്യടനമാണ് നട്വര്‍സിംഗ് നടത്തുന്നത്. 1989ന് ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ആദ്യമായാണ് വിദേശകാര്യമന്ത്രി തലത്തില്‍ ചര്‍ച്ച നടത്തുന്നത്. 15ന് അഫ്ഗാനിസ്ഥാനിലെത്തുന്ന നട്വര്‍സിംഗ് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications