കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പോളിറ്റ് ബ്യൂറൊ കൊല്‍ക്കത്തയില്‍ ചേര്‍ന്നു

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ദില്ലിയില്‍ നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെകുറിച്ച് ചര്‍ച്ചചെയ്യാനായി സി പി എം പോളിറ്റ് ബ്യൂറൊ യോഗം ഫെബ്രുവരി 13 ഞായറാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്നു.

ദില്ലിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരിയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സിപിഎം വിലയിരുത്തുക. പാര്‍ട്ടിയുടെ ഭാവി പരിപാടികളും ഈ യോഗത്തിലായിരിയ്ക്കും തീരുമാനിയ്ക്കുക.

സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പുതിയ മാറ്റങ്ങള്‍ പലതും സിപിഎമ്മിന്റെ പ്രതിഷേധം വിളിച്ച് വരുത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ സംഘടനാ റിപ്പോര്‍ട്ട് ഈ യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതിന് അടുത്ത യോഗത്തിലേ അവസാന രൂപം നല്‍കുകയുള്ളു. മാര്‍ച്ച് 17,18 എന്നീ ദിവസങ്ങളില്‍ ദില്ലിയിലാണ് അടുത്ത പോളിറ്റ് ബ്യൂറൊ യോഗം നടക്കുന്നത്.

ഫെബ്രുവരി 25 ന് ധനമന്ത്രി ചിദംബരം നടത്തുന്ന ബജറ്റ് പ്രസംഗവും സിപിഎം സസൂക്ഷ്മം വീക്ഷിയ്ക്കും. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സഹായകമാവുന്ന കാര്യങ്ങള്‍ ഇതിലുണ്ടാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X