അടിമാലിക്ക് സമീപം ബസ് മറിഞ്ഞ് ഒരു മരണം
അടിമാലി: ഇടുക്കി രാമക്കല്‍മേടിന് സമീപം സ്വകാര്യബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്.
തൃക്കുപാലം ചോറ്റുപാറ കോമ്പ്രാട്ട് കുന്നേല്‍ തുളസീധരന്‍ ആണ് മരിച്ചത്. ബാലന്‍പിള്ള സിറ്റിയില്‍ നിന്ന് അടിമാലിയിലേക്ക് പോവുകയായിരുന്ന ഗ്രേസ് ബസ് കല്ലാര്‍ പാലത്തില്‍ നിന്ന് തലകീഴായി മറിയുകയായിരുന്നു. ഫിബ്രവരി 13 ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ 10 പേരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.












Click it and Unblock the Notifications