Get Updates
Get notified of breaking news, exclusive insights, and must-see stories!

നാമനിര്‍ദേശം അംഗീകരിക്കില്ല: കരുണാകരന്‍

തൃശൂര്‍: കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള നീക്കത്തെ ഐ ഗ്രൂപ്പ് ശക്തമായി എതിര്‍ക്കുമെന്ന് കരുണാകരന്‍. പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന സമ്പ്രദായത്തെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പ് ശരിയായ രീതിയില്‍ നടത്തിയാല്‍ പാര്‍ട്ടി ശക്തിപ്പെടും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഇത് സഹായിക്കും.

മുരളിയുടെ രാജി അപ്രതീക്ഷിതിമല്ല. മുരളിയെ അപഹസിക്കുന്ന രീതി എത്രകാലം സഹിക്കാനാവും? മുന്‍ കെപിസിസ പ്രസിഡന്റ് മുട്ടുശാന്തി പ്രസിഡന്റായിരുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയ നേതാവാണ് മുരളി.

സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഐ ഗ്രൂപ്പാണ് കോണ്‍ഗ്രസ് എന്ന് എല്ലാവര്‍ക്കും ബോധ്യമാവും. ഐ ഗ്രൂപ്പ് എന്നാല്‍ ഇവിടത്തെ വലിയ വിഭാഗം കോണ്‍ഗ്രസുകാരാണ്. അവരെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഐ ഗ്രൂപ്പിനെ എതിര്‍ക്കുന്നവര്‍ അധികാരം കൈയടക്കി. ഇനി സംഘടനയെയും കീഴടക്കാന്‍ അനുവദിക്കില്ല. സംഘടനാതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഐ ഗ്രൂപ്പ് എല്ലാ ശ്രമങ്ങളും നടത്തും.

മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയെ വിമര്‍ശിച്ചാല്‍ പകപോക്കുന്ന സ്ഥിതിയാണുള്ളത്. ഈ നിലയില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്ക് മുന്നോട്ടുപോകാനാവില്ല- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+