Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി വല്ലാര്‍പാടം സന്ദര്‍ശിക്കില്ല

കൊച്ചി: വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനവേദി വല്ലാര്‍പ്പാടത്തു നിന്ന് മാറ്റി. വെല്ലിംഗ്ണ്‍ ഐലന്‍ഡിലെ കേന്ദ്രീയ വിദ്യാലയം ഗ്രൗണ്ടിലെ ഉദ്ഘാടനവേദിയില്‍ വച്ചായിരിക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വല്ലാര്‍പ്പാടം പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിക്കില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്ഘാടന വേദി മാറ്റിയത്. ഫെബ്രുവരി 16നാണ് ശിലാസ്ഥാപനം നടക്കുന്നത്.

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് വല്ലാര്‍പാടത്ത് ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഉദ്ഘാടനവേദി മാറ്റാന്‍ തീരുമാനമായത്. ഗോശ്രീ റോഡിനു സമീപത്തായി ഹെലിപ്പാഡിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു.

16ന് രാവിലെ 9.30ന് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശിലാസ്ഥാപനം നടത്തിയതിനു ശേഷം പ്രധാനമന്ത്രി നാവിക സേനയുടെ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്ടറില്‍ കായംകുളത്തേയ്ക്ക് പോകും. രണ്ടുമണിയോടെ കൊച്ചിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് മടങ്ങും.

15ന് വൈകീട്ട് മൂന്നിനാണ് ഡോ. മന്‍മോഹന്‍സിങ്ങ് നാവികസേനാ വിമാനത്താവളത്തില്‍ വന്നിറങ്ങുക. താജ് മലബാര്‍ ഹോട്ടലില്‍ അദ്ദേഹം സംസ്ഥാന മന്ത്രിമാരുമായും എംപിമാരുമായും ചര്‍ച്ചകള്‍ നടത്തും. വൈകീട്ട് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും മറ്റ് ഭാരവാഹികളും പ്രധാനമന്ത്രിയെ കാണും.

6.15ന് താജ് മലബാറില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ വീട് ശാന്തിഗിരി ആശ്രമത്തിന് കൈമാറുന്ന ചടങ്ങ് പ്രധാനമന്ത്രി നിര്‍വഹിക്കും. വീടിന്റെ താക്കോല്‍ കെ.ആര്‍. നാരായണനില്‍നിന്ന് വാങ്ങി പ്രധാനമന്ത്രി ആശ്രമം ഭാരവാഹികളെ ഏല്‍പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+