തങ്ങളും സോണിയയും രഹസ്യചര്‍ച്ച നടത്തി
ദില്ലി: മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി രഹസ്യചര്‍ച്ച നടത്തി.
യുഡിഎഫിലെ പ്രശ്നങ്ങളെ കുറിച്ചാണ് ചര്‍ച്ചയെന്ന് അറിയുന്നു. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഇ. അഹമ്മദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അഹമ്മദ് പട്ടേല്‍ തങ്ങളുമായി ഒറ്റയ്ക്കും ചര്‍ച്ച നടത്തി.
മൂന്ന് ദിവസം ദില്ലിയില്‍ തങ്ങിയ തങ്ങള്‍ സ്വകാര്യമായാണ് സോണിയയെ കണ്ടത്. കേരളത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഉലഞ്ഞതിനെ കുറിച്ചായിരുന്ന പ്രധാനമായും ചര്‍ച്ചയെന്ന് അറിയുന്നു. കുഞ്ഞാലിക്കുട്ടിപ്രശ്നത്തിന് ശേഷം തങ്ങള്‍ ദില്ലിയിലെത്തുന്നത് ആദ്യമായാണ്.












Click it and Unblock the Notifications